Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല
സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ല. കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചേർന്ന വൈദ്യുതി ബോർഡ് യോഗമാണ് താൽകാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. ജൂലൈ 15-ന് വൈദ്യുതി ബോർഡ് വീണ്ടും യോഗം ചേർന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ അപ്പോൾ തീരുമാനമെടുക്കും. എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തിൽ ചില നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെടുമെന്നും എൻഎസ് പിള്ള വ്യക്തമാക്കി. നാഷണൽ ഗ്രിഡിൽ 500 മെഗാവാട്ട് കൂടി കൊണ്ട് വരാൻ അനുമതി തരണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വർദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിർദേശിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. ഡാമുകളിലെ ജലശേഖരത്തിൻറെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാതെ വന്നതോടെയുമാണ് മൺസൂൺ സീസണിൻറെ തുടക്കത്തിൽ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in