Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടിയില്‍ ദളിത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടിയില്‍ ദളിത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെഡിക്കല്‍ കോളേജിന് സമീപം പോലീസ് മാര്‍ച്ച് തടഞ്ഞതോടെയാണ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. പോലീസിനൊപ്പം മെഡിക്കല്‍ കോളേജിലെ സ്വകാര്യ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മാര്‍ച്ച് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമരക്കാരെ കൈയേറ്റം ചെയ്തതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പോലീസിനൊപ്പം ചേര്‍ന്ന് ബൗണ്‍സര്‍മാര്‍ സമരക്കാര്‍ക്കെതിരെ ബലം പ്രയോഗിച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരിം ചേലേരി ആരോപിച്ചു. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, കുറ്റക്കാരായവരെ കോളേജില്‍ നിന്നും പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദളിത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in