Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം സിപിഎമ്മിൽ രൂക്ഷവിമർശനം

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം സിപിഎമ്മിൽ രൂക്ഷവിമർശനം

തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കൊല്ലത്ത് നടന്ന സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെയും പിണറാായിക്കെതിരെയും രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാർട്ടിയുടെ അമിത ആത്മവിശ്വാസമാണെന്നും, സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ തുറന്നടിച്ചു.

പിണറായിയും മകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പിണറായി പാർട്ടിക്ക് മുകളില്‍ വളർന്നുവെന്നും അത് തടയാനായില്ലെന്നും വിമർശനം ഉയർന്നു. പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്നും പ്രതിനിധികള്‍ വിമർശിച്ചു. നേതാക്കളുടെ ശരീരഭാഷയും സമീപനവും തിരിച്ചടിയായെന്നും യോഗത്തില്‍ വിമർശനമുയർന്നു. ഭൂതകാല വീഴ്ചകളും പോരായ്മകളും കൃത്യസമയത്ത് മനസ്സിലാക്കാനും തിരുത്താനും നേതൃത്വത്തിനായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടിയുടെ സംഘടനാപരമായ പോരായ്മകൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടുള്ള ചർച്ചകളിൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്.

പാർട്ടിയുടെ അടിത്തട്ട് ശക്തമാക്കുന്നതിനായി പ്രവർത്തനങ്ങളിൽ അടിയന്തര തിരുത്തലുകൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. താഴെത്തട്ടിലുള്ള ജനവികാരം പൂർണ്ണമായി ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കൂ എന്ന ശക്തമായ അഭിപ്രായമാണ് യോഗത്തിൽ പൊതുവെ ഉയർന്നു വന്നത്.

Related articles

See all
Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Save your stories

Sign in