Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത്തും

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത്തും

ശബരിമല തുലാമാസപൂജകള്‍ക്കായി അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രി കെ. മുരളീധരന്‍ എന്നിവര്‍ ശബരിമല ദര്‍ശനത്തിനെത്തും. രാവിലെ 11-ന് പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണു ഇരുവരും ശബരിമല ദര്‍ശനം നടത്തുക. രാത്രിയില്‍ സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും ഇവർ മലയിറങ്ങുക.

നാളെ വൈകിട്ട് 5-ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകള്‍ക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ നടക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ മാസം 22 വരെ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കും.

നാളെ രാവിലെ 7.30-ന് സോപാനത്ത് ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില്‍ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 22-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.


Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in