മലപ്പുറത്ത് നിപ സംശയം; മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 26 പേര്‍
Jaihind TV News Report
Jaihind TV Web Desk
September 15, 2024
1 min read
•
Updated: June 05, 2026
മലപ്പുറം: മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്കത്തിലുള്ളത് 26 പേര്‍. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം, നിപ ഔദോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയായ 23 കാരന്‍ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.
വണ്ടൂര്‍ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവില്‍ വിദ്യാര്‍ഥിയുമായ 23കാരന്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ ഫലം പോസിറ്റീവാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ നിപ സ്ഥിരീകരിക്കുകയുള്ളൂ.
നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം മാറിയാണ് ഇപ്പോള്‍ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീട്. യുവാവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10