Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐ.എസ് ബന്ധം: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ NIA കസ്റ്റഡിയില്‍

ഐ.എസ് ബന്ധം: ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസല്‍ NIA കസ്റ്റഡിയില്‍
ISIS തീവ്രവാദി സംഘടനയായ ഐഎസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എൻ.ഐ.എ കസ്റ്റ‍ഡിയിലെടുത്തു. കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധയിട്ടിരുന്നവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ എ.എന്‍.ഐ സംഘം കേരളത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ കാസര്‍ഗോഡ് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് ഫൈസലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഓച്ചിറ ചങ്ങൻകുളങ്ങരയിലെ ഫൈസലിന്‍റെ വീട്ടിൽ എൻ.ഐ.എ നേരത്തേ പരിശോധന നടത്തിയിരുന്നു. എന്‍.ഐ.എ നിര്‍ദേശത്തെ തുടര്‍ന്നാണ് ദോഹയിലായിരുന്ന ഫൈസല്‍ കൊച്ചിയിലെത്തിയത്. നേരത്തെ ഐഎസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ഫൈസല്‍ ഉൾപ്പെടെ മൂന്ന് പേരെ എൻ.ഐ.എ കേസിൽ പ്രതി ചേർത്തിരുന്നു. കാസർഗോഡ് സ്വദേശികളായ പി.എ. അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in