പുതിയ ദേശീയപാത 66-ന്റെ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം തളിപ്പറമ്പിന് സമീപമുള്ള കുപ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ട് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും എം.എല്‍.എ അറിയിച്ചു.
ദേശീയപാത 66 നിര്‍മാണത്തിലെ അശാസ്ത്രീയത: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ