Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചെന്ന് ശിവര‍ജ്ഞിത്തും നസീമും

പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചെന്ന് ശിവര‍ജ്ഞിത്തും നസീമും
പിഎസ്‍സി പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവര‍ജ്ഞിത്തും നസീമും.  മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇരുവരും ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയില്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ ജയിലിൽ കഴിയുന്ന ശിവഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങള്‍ വ്യക്തമായത്. പരീക്ഷ തുടങ്ങിയ ശേഷം  സ്മാ‍ർട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസ്സുകളായിഎത്തിയെന്ന് ഇരുവരും പറഞ്ഞു.  പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയിൽ ഇടംനേടിയ പ്രണവിന്‍റെ സുഹൃത്തുക്കളാണ് കോപ്പയടിക്കാൻ സഹായിച്ച പൊലീസുകാരൻ ഗോകുലും സഫീറും.  എന്നാല്‍ ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളിലേയ്ക്ക് പിഎസ്‍സിയുടെ ചോദ്യപേപ്പർ എങ്ങനെ എത്തി എന്നതിന് പ്രതികള്‍ വിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇനിയും പിടികൂടാനുള്ള പ്രതികളുടെ മേൽ ചോദ്യപേപ്പർ ചോർച്ച കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്.  കേസിലെ അഞ്ചു പ്രതികളിൽ പ്രണവ്, ഗോകുല്‍, സഫീർ എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in