Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല'; വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല'; വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണങ്ങളിലൊന്നെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുറ്റപത്രത്തിൽ ക്ലറിക്കൽ മിസ്റ്റെക്ക് ഉണ്ടെന്ന് കണ്ടുകൊണ്ടാണ് കോടതി കുറ്റപത്രം തള്ളിക്കളഞ്ഞത്. കുറ്റപത്രത്തിലെ പിശക് ബോധപൂർവമായിരുന്നോ എന്ന് അന്വേഷിക്കും. തള്ളിയ കുറ്റപത്രത്തിൻ്റെ നിജസ്ഥിതി പരിശോധിച്ചു. കുറ്റപത്രത്തിൽ ചില പിശകുകൾ ഉണ്ട്. വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 108 ഈട്ടി മരങ്ങൾ മുറിച്ചത് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഒമ്പത് മരങ്ങൾ മുറിച്ചത് പട്ടയഭൂമിലല്ലെന്ന് വ്യക്തമായിരുന്നു. മുട്ടിൽ കേസിലെ ബാക്കി കുറ്റപത്രങ്ങൾ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട പി ഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 നിർഭാഗ്യവശാൽ തൻ്റെ തന്നെ പഴയ ചില പ്രസ്ഥാവനകൾ ഉദ്ധരിച്ച് കേസിൻ്റെ കാഠിന്യം കുറച്ച് കാട്ടാനുള്ള ശ്രമങ്ങളും നടക്കുന്നത് ശ്രദ്ധയൽ പെട്ടു. മുട്ടിൽ മരം മുറി കേരളം കണ്ട വലിയ കുംഭകോണങ്ങളിലൊന്നാണ്. ഇത് കൂടുതൽ ആഴത്തിൽ അന്വേഷിക്കേണ്ട കുറ്റകൃത്യമാണ്. നിർഭാഗ്യവശാൽ കഴിഞ്ഞ ഗവൺമെൻ്റ് അങ്ങനെ അന്വേഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അന്ന് ജയതിലക് എന്ന ഉദ്യോഗസ്‌ഥൻ ഇറക്കിയ ഉത്തരവിൽ റിസർവ്വ് മരങ്ങൾ ഒഴികെയുള്ള മരങ്ങൾ മുറിച്ച് മാറ്റാം എന്നും ആ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥർ ഉത്തരവാദിയാണ് എന്നുമുള്ള തരത്തിൽ ഒരു ഉത്തരവിറക്കി. അതെ തുടർന്ന് വ്യാപകമായി കേരളത്തിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തിയ സാഹചര്യമുണ്ടായി.

ഏറെ പഴക്കമുള 108 ഈട്ടി മരങ്ങളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് പിടിച്ചെടുത്തത്.  ഇതിൻ 9 മരങ്ങൾ മുറിച്ചത് പട്ടയ ഭൂമിയിൽ നിന്നല്ലെന്ന് വ്യക്തമായിട്ടുണ്ട്. കേസിന് ആസ്പദമായ വിവാദ റവന്യു ഉത്തരവ് ഇറക്കാനുണ്ടായ കാരണത്തെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. ഈ ഉത്തരവിനെപ്പറ്റിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുട്ടിൽ മരം മുറി കേസ് പൊളിഞ്ഞുപോയിട്ടില്ലെന്നും ഇത്തരം ആളുകൾ നടത്തിയ വലിയ കൊള്ളകൾ കാരണമാണ് യഥാർത്ഥ കർഷകർ ഇന്ന് ദുരിതത്തിലായതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.


Related articles

See all
Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

Popular News

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി പുനഃപരിശോധിക്കണം; മന്ത്രി പി. സ...

Save your stories

Sign in