Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.ഐ.ടി.യുവിന്റെ സമരത്തില്‍ പൊറുതിമുട്ടി മുത്തൂറ്റ് കേരളം വിടുന്നു

സി.ഐ.ടി.യുവിന്റെ സമരത്തില്‍ പൊറുതിമുട്ടി മുത്തൂറ്റ് കേരളം വിടുന്നു
കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന സി.ഐ.ടി.യു സമരത്തില്‍ ഗത്യന്തരമില്ലാതെ മുത്തൂറ്റ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇക്കാര്യം മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജരാണ് അറിയിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടക്കുകയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്. ഈ ബ്രാഞ്ചുകള്‍ പൂട്ടാനാണ് തീരുമാനം. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. രണ്ടായിരത്തലധികം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in