Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും

കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും
തൃശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും. ഇവർക്കെതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അഡീഷണൽ എക്സൈസ് കമ്മീഷണറാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. 5 ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഇതിൽ മൂന്ന് പേരാണ് മർദനത്തിന് പ്രധാനമായും നേതൃത്വം നൽകിയത് എന്നാണ് വിവരം. ഇവർക്കെതിരെയാകും കൊലക്കുറ്റം ചുമത്തുക. ഒരു ഉദ്യോഗസ്ഥൻ മർദനം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അധികാര പരിധി മറികടന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് എന്നും സൂചനയുണ്ട്. തിരൂരിൽ നിന്ന് പിടിച്ച രഞ്ജിത് കുമാറിനെ ചാവക്കാട് ഒരു ഗോഡൗണിലെത്തിച്ച് മർദിച്ചതായും പോലീസിന് വിവരം ലഭിച്ചു. മർദനത്തെ തുടർന്ന് പ്രതി ബോധമറ്റ് വീണപ്പോൾ അഭിനയമാണെന്ന് തെറ്റിദ്ധരിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. അപസ്മാര ലക്ഷണങ്ങളും കാണിച്ചു. അതിനാലാണ് യുവാവിന്‍റെ മുഖത്ത് വെള്ളം തളിച്ചതെന്നും പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പാവറട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ലഭിക്കുന്നതോടെ കൊലക്കുറ്റം ചുമത്തും. ഗുരുവായൂർ എ.സി.പി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in