Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎം ചാണ്ടി ശരിതെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാർഗദർശി ആയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെഎം ചാണ്ടി ശരിതെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാർഗദർശി ആയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസിന്‍റെ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാർഗദർശി ആയിരുന്നു കെഎം ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ കെപിസിസി അധ്യക്ഷനായിരുന്ന കെഎം ചാണ്ടിയുടെ അനുസ്മരണ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സംഘടനയ്ക്ക് കരുത്തു പകർന്ന വ്യക്തിയാണെന്നും അനീതിക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് കെ എം ചാണ്ടി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു കശ്മീർ ഇന്ന് കാരാഗ്രഹം ആയതും മൂന്നു മുഖ്യമന്ത്രിമാർ തടവിൽ കഴിഞ്ഞതും അവിടുത്തെ എല്ലാം പ്രശ്‌നങ്ങൾ എങ്ങനെയുണ്ടായിയെന്നും മഹാരഥന്മാർ നമുക്ക് വാങ്ങിത്തന്ന സ്വാതന്ത്ര്യം എന്തുകൊണ്ട് ഇങ്ങനെ ആയിരുന്നു നമ്മൾ ഗൗരവമായി ചിന്തിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നീതിയുടെയും അത്യുജ്വല വ്യക്തിത്വത്തിന് ഉടമയായ മുൻ കെപിസിസി അധ്യക്ഷൻ കെഎം ചാണ്ടിയുടെ സ്മരണാർത്ഥം സ്മാരകം കെ പി സി സി യുടെ ആഭിമുഖ്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിടി തോമസ് എംഎൽഎ, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോഷി ഫിലിപ്പ്, സുരേഷ് കുറുപ്പ് എംഎൽഎ, ജോസഫ് വാഴക്കൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in