മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷ പരിശോധന ഇന്ന് നടക്കും. സുപ്രീം കോടതി നിര്‍ദേശിച്ച പോലെ സമ്പൂര്‍ണ്ണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളം ആവശ്യപ്പെടുക. ഇതിന് തയ്യാറായില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും.
കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോഗിച്ചു.അണക്കെട്ടിലെ പരിശോധനയ്ക്ക് ശേഷം കേരളം ഉന്നതതല യോഗം ചേരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ കേരളത്തിന് ആശങ്കയുണ്ടെന്ന് ഉന്നതാധികാരസമിതി യോഗത്തില്‍ അറിയിച്ചിരുന്നു. ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് ഇന്ന് പരിശോധന നടത്തുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ