Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എട്ടു വയസുകാരിക്ക് ക്രൂര മർദനം; കാഴ്ചക്കാരിയായി അമ്മ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

എട്ടു വയസുകാരിക്ക് ക്രൂര മർദനം; കാഴ്ചക്കാരിയായി അമ്മ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
Child-Harrasment-Aneesh ഇടുക്കിയിലെ ഉപ്പുതറയിൽ എട്ടു വയസുകാരിക്ക് ക്രൂര മർദനം. അമ്മയുടെ കാമുകന്‍ ആണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തേക്കർ കുന്നേൽ ശിവദാസിന്‍റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. ഇയാളുമായുള്ള അമ്മയുടെ ബന്ധം എതിര്‍ത്തിരുന്ന കുട്ടി ഇക്കാര്യം പിതാവിന്‍റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. മര്‍ദ്ദനമേറ്റ എട്ട് വയസ്സുകാരിയ്ക്ക് അഞ്ചും, രണ്ടും വയസുള്ള രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി ഈ മൂന്ന് കുട്ടികളും ഇവരുടെ അമ്മയുമായി മറ്റൊരു വീട്ടിലാണ് താമസം. അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്‍റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞതിനായിരുന്നു മർദ്ദനം. അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും, വൈദ്യ പരിശോധനയിലും കുട്ടിയ്ക്ക് മർദ്ദനമേറ്റതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in