Logo
Thu, Jun 18, 2026 • 07:38 AM
LIVE TV
Watch

No business videos available

No Middle East videos available

മോന്‍സന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 30, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മോന്‍സന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ്
കൊച്ചി : ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്‍സണ്‍ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. മോൻസനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ക്രൈം ബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് വൈകിട്ട് നാലരയോടെ മോൻസണ്‍ മാവുങ്കലിനെ കൊച്ചിയിലെ എസിജെഎം കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈം ബ്രാഞ്ച് നീക്കം. നേരത്തെ 5 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും 3 ദിവസമാണ് കോടതി കസ്റ്റഡിയിൽ അനുവദിച്ചിരുന്നത്. ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്ത് മോൻസണെ ഇന്ന്നേരിട്ട് ചോദ്യം ചെയ്യും. മോന്‍‌സണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. തട്ടിപ്പിന്‍റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈം ബ്രാഞ്ചിന് പിന്നാലെ മോൻസണെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈം ബ്രാഞ്ച് തുടരുകയാണ്. അതേസമയം മോൻസൺ മാവുങ്കലിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ പണം നൽകാതെ കബളിപ്പിച്ചതിനാണ് കേസ്. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്ന് സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10