Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ക്ഷീരകർഷകർ കനത്ത പ്രതിസന്ധിയിൽ. 60% പാല് ശേഖരിച്ചാൽ മതിയെന്ന് മിൽമയുടെ തീരുമാനമാണ് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നത്. കർഷകരുടെ നേതൃത്വത്തിൽ കോഴിക്കോട് നടുവണ്ണൂരിൽ മിൽമയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ 60 ശതമാനം പാൽ മാത്രം സംഭരിച്ചാൽ മതിയെന്ന മിൽമയുടെ തിരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകരുടെ പ്രതിഷേധം. മുമ്പുണ്ടായിരുന്ന ഉച്ചയ്ക്ക് പാൽ എടുക്കുന്ന രീതി ഒഴിവാക്കിയതിലും കർഷകർക്ക് പ്രതിഷേധമുണ്ട്. തങ്ങളുടെ ജീവിത മാർഗം ഇല്ലാതാക്കുന്ന മിൽമയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കോട്ടൂർ മിൽമയുടെ പാൽ സംഭരണ കേന്ദ്രത്തിന് മുൻമ്പിൽ ക്ഷീരകർഷകര്‍ പാലൊഴുക്കി കളഞ്ഞ്  പ്രതിഷേധിച്ചത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് തീരുമാനം പുനഃപരിശോധിക്കണമെന്നും ക്ഷീരകർഷകർ ആവശ്യപ്പെട്ടു. വി.കെ ഉണ്ണിനായർ, എം.എം അശോകൻ, വി.എം ശാന്ത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related articles

See all
Kerala

ഷിഗല്ല ഭീഷണിയില്‍ കോഴിക്കോട് ; അതീവ ജാഗ്രതാ നിർദേശം

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സ്വർണ്ണക്കടത്ത് : എല്‍.ഡി.എഫ് കൗൺസില‍ർ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

Kerala

വെഞ്ഞാറമൂട് കൊലപാതകം : അന്വേഷണം ശരിയായ ദിശയിലല്ല ; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്...

Save your stories

Sign in