Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വെഞ്ഞാറമൂട് കൊലപാതകം : അന്വേഷണം ശരിയായ ദിശയിലല്ല ; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം.പി

വെഞ്ഞാറമൂട് കൊലപാതകം : അന്വേഷണം ശരിയായ ദിശയിലല്ല ; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം.പി
  കോഴിക്കോട് : വെഞ്ഞാറമൂട് കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം.പി. നിലവിലെ രീതിയിലാണ് അന്വേഷണം നടക്കുന്നതെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലല്ല. വസ്തുനിഷ്ഠമായ അന്വേഷണം ആണ് കേസിൽ നടക്കേണ്ടത്. കൊന്നവരും കൊല്ലിച്ചവരും കൊല്ലപ്പെട്ടവരും ഒരേ പാർട്ടിയിൽപ്പെട്ടവർ തന്നെ. നിലവിലെ രീതിയിലാണ് കേസന്വേഷണം നടക്കുന്നതെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ബിനീഷ് കോടിയേരിക്കെതിരായ പരാതി കോടിയേരി ബാലകൃഷ്ണൻ തന്നെ മുൻകൈയെടുത്ത് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാകണം. തിരുവനന്തപുരത്ത് രമ്യാ ഹരിദാസ് എം.പിയെ ആക്രമിച്ചത് അപലപനീയമാണെന്നും കെ മുരളീധരൻ എം.പി കുറ്റപ്പെടുത്തി.

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Save your stories

Sign in