Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ കോടികളുടെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി, ഉത്തരവ് ഇന്നിറങ്ങിയേക്കും

മെസ്സിയുടെ പേരിലെ കോടികളുടെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് എസ്.ഐ.ടി, ഉത്തരവ് ഇന്നിറങ്ങിയേക്കും

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. കേസില്‍ വിപുലമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ശുപാര്‍ശ നല്‍കിയിരുന്നു. ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനിക്കുക. 

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന കാര്യവും മുന്‍ മന്ത്രിയും ഉദ്യോഗസ്ഥരും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്‌പോണ്‍സര്‍ക്ക് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ നല്‍കിയോ എന്നതും എസ്.ഐ.ടി വിശദമായി പരിശോധിക്കും. വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായിട്ടുണ്ട്. വിജിലന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ വിജിലൻസും അന്വേഷണം നടത്തും. വിദേശത്തേക്ക് പണം കൈമാറിയതിൽ ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന 26 കോടിയോളം രൂപ സ്പോണ്‍സർമാരിൽ നിന്നും വാങ്ങുന്നതിലുണ്ടായ വീഴ്ചയിലാണ് അന്വേഷണം. ജിഎസ്ടി വാങ്ങണമെന്നുള്ള ഉദ്യോഗസ്ഥതല നിർദ്ദേശം കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അട്ടിമറിക്കപ്പെട്ടുവെന്നാണ് കണ്ടെത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ഇതിന് ശേഷം വിജിലൻസ് പ്രാഥമിക അന്വേഷണത്തിനുള്ള ഉത്തരവിറങ്ങും.

Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in