Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കായികമന്ത്രിയുടെ പ്രഖ്യാപനം പാളി; മെസി കളിക്കും... കൊച്ചിയിലല്ല... ഹൈദരബാദില്‍; സ്ഥിരീകരണം

കായികമന്ത്രിയുടെ പ്രഖ്യാപനം പാളി; മെസി കളിക്കും... കൊച്ചിയിലല്ല... ഹൈദരബാദില്‍; സ്ഥിരീകരണം
ഹൈദരാബാദ്: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗോട്ട് ടൂര്‍ 2025'-ല്‍ കേരളത്തിന് തിരിച്ചടി. കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നവംബര്‍ 16-ന് മെസി കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മെസിയുടെ ഇന്ത്യന്‍ പര്യടനപ്പട്ടികയില്‍ നിന്ന് കൊച്ചി പുറത്തായി. പകരം, ഹൈദരാബാദിന് നറുക്ക് വീണു. 2025 ഡിസംബര്‍ 13-നാണ് ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുക. മെസിയെ ഇന്ത്യയിലേക്ക് എത്തിക്കുന്ന 'ഗോട്ട് ടൂര്‍ 2025'-ന്റെ ഭാഗമായി, 'രേവന്ത് റെഡ്ഡി 9 vs ലയണല്‍ മെസി 10' പേരില്‍ മത്സരം അരങ്ങേറും. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഒമ്പതാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് സ്വന്തം ടീമിനെ നയിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രതിഭകളായിരിക്കും മുഖ്യമന്ത്രിയുടെ ടീമില്‍ അണിനിരക്കുക. ഹൈദരാബാദ് സന്ദര്‍ശനം മെസിയും ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. 'ഇന്ത്യയുടെ സ്‌നേഹത്തിന് നന്ദി! കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവയ്‌ക്കൊപ്പം ഹൈദരാബാദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ കാണാം, ഇന്ത്യ,' മെസി കുറിച്ചു. കേരളത്തില്‍ സൗഹൃദ മത്സരം റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഹൈദരാബാദിനെ ടൂറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 13-ന് കൊല്‍ക്കത്തയില്‍ നിന്നാണ് മെസിയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. അന്ന് വൈകുന്നേരം ഹൈദരാബാദില്‍ മെസി എത്തും. തുടര്‍ന്ന്, ഡിസംബര്‍ 14-ന് മുംബൈയിലും ഡിസംബര്‍ 15-ന് ഡല്‍ഹിയിലും പര്യടനം നടത്തും. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങള്‍, സംഗീത പരിപാടികള്‍, ആരാധകരുമായുള്ള കൂടിക്കാഴ്ചകള്‍, കുട്ടികള്‍ക്കുള്ള മാസ്റ്റര്‍ക്ലാസുകള്‍ എന്നിവയെല്ലാം പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in