Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഫലം തടഞ്ഞു വെയ്ക്കുമെന്ന് ആരോഗ്യ സർവകലാശാല

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഫലം തടഞ്ഞു വെയ്ക്കുമെന്ന് ആരോഗ്യ സർവകലാശാല
വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ഫലം തടഞ്ഞു വെയ്ക്കുമെന്ന് ആരോഗ്യ സർവകലാശാല . ഇനി കോളജിൽ പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടെന്നും ആരോഗ്യ സർവകലാശാല ഗവേർണിങ് കൗണ്‌സിൽ തീരുമാനിച്ചു. കൂട്ടകോപ്പിയടി തെളിഞ്ഞതിനാലാണ് നടപടി. അതേസമയം എസ് ആർ മെഡിക്കൽ കോളേജിനെ വെള്ളപൂശുന്ന ആരോഗ്യ സർവകലാശാല റിപ്പോർട്ടും പുറത്തുവന്നു. വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ ജൂലൈ 23 മുതൽ നടന്ന രണ്ടാം വർഷ എംബിബിഎസ് സപ്ലിമെൻററി പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കോപ്പിയടിക്ക് തെളിവായി. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ എസ് ആർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത തീരുമാനം. ആരോഗ്യ സർവകലാശാല നിർദ്ദേശിക്കുന്ന തൊട്ടടുത്ത സർക്കാർ മെഡിക്കൽ കോളേജിലെ ഇനി പരീക്ഷാകേന്ദ്രം അനുവദിക്കൂകയുള്ളൂ . കൂട്ടകോപ്പിയടി ആരോപണം ഉയർന്ന മറ്റ് അഞ്ച് കോളേജുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. അതേസമയം, കോളേജിൽ ആവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെന്ന് പറയുന്ന പ്രോ വൈസ്ചാൻസലർ ഡോ.എ. നളിനാക്ഷന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. കെട്ടിടത്തിന് അനുമതിയില്ലെന്നും പരിശോധന സമയത്ത് വാടകരോഗികളെ ഇറക്കിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ രണ്ടു വിഷയത്തിലും വിജിലൻസ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്തിനിടയിലാണ് വസ്തുതാവിരുദ്ധമായ പി.വി.സിയുടെ റിപ്പോർട്ട്. 40 ശതമാനം അധ്യാപകരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി കെട്ടിടത്തിലെ ഒരേ നിലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ ഒതുക്കിയതിൽ ഒരു അസ്വാഭാവികതയും സംഘം കണ്ടില്ല. വിജലൻസും സർവകലാശാലയും ഒരേ കാലയളവിൽ നടത്തിയ പരിശോധനയാണെന്നിരിക്കെ എങ്ങിനെ വിരുദ്ധ റിപ്പോർട്ടുകൾ വന്നുവെന്നതാണ് ചോദ്യം. അതേസമയം, കോളേജിൽ നടന്ന സംഘർഷത്തിൽ മാനേജ്‌മെന്‍റ് മാധ്യമങ്ങൾക്കും വിദ്യാർഥികൾക്കുനേരെ കയ്യേറ്റം നടത്തി. കെഎസ് യു പ്രവർത്തകൻ അബ്ദുള്ളയ്ക്കും കോളേജ് വിദ്യാർത്ഥി ആര്യക്കും പരിക്കേറ്റു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in