Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.സി കമറുദ്ദീന്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

എം.സി കമറുദ്ദീന്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സി കമറുദീനെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മഞ്ചേശ്വരത്ത് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് ഉന്നത വിജയം നേടുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ലീഗിനുള്ളിൽ ഭിന്നതകളൊന്നുമില്ലെന്ന് തെളിയിച്ചുകൊണ്ടാണ് മഞ്ചേശ്വരം മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്നും നേതൃത്വം എടുക്കുന്ന ഏത് നിലപാടും അംഗീകരിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  കമറുദ്ദീൻ സ്ഥാനാർത്ഥി ആയി എത്തുന്നത്. നിലവിൽ മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി കമറുദ്ദീൻ. ഒക്ടോബർ 1 ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനും തീരുമാനമായി. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചുമതല. പഞ്ചായത്ത് തലത്തിൽ കെ.പി.എ മജീദും മേൽനോട്ടം വഹിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in