Logo
Tue, Jun 30, 2026 • 10:24 PM
LIVE TV
Watch

No business videos available

No Middle East videos available

ഇ.പി ജയരാജൻ രാജിവെക്കേണ്ടി വന്ന സാഹചര്യത്തിന് തുല്യം; മേയർ രാജിവെച്ച് പുറത്തുപോകണം: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 05, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇ.പി ജയരാജൻ രാജിവെക്കേണ്ടി വന്ന സാഹചര്യത്തിന് തുല്യം; മേയർ രാജിവെച്ച് പുറത്തുപോകണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മേയർ പാർട്ടി പ്രവർത്തകർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും രാജിവെച്ച് പുറത്തു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിന് സമാനമായ സംഭവമാണിതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇ.പി ജയരാജന്‍ രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയറും ചെയ്തിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷംപോലും തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സിപിഎം ഇപ്പോൾ മുൻവാതിലും തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10