Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മറയൂര്‍ പാമ്പാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

മറയൂര്‍ പാമ്പാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
ഇടുക്കി മറയൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശി ബാലമുരുകന്‍ (15), ഗുഹനാഥപുരം സ്വദേശി സഞ്ജിത്ത് (14) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് വൈകിട്ട് മറയൂരിലെത്തിയത്. തുടര്‍ന്ന് പാമ്പാര്‍ പുഴയില്‍ കുളിക്കാനായി ഇറങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കരയിലിരുന്നപ്പോള്‍ ബാലമുരുകനും സഞ്ജിത്തും വെള്ളത്തിലേക്ക് ഇറങ്ങി. പുഴയില്‍ ചുഴികള്‍ നിറഞ്ഞതും അപകടം പിടിച്ചതുമായ ഭാഗത്താണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഇരുവരും പാറയിടുക്കിലെ ചുഴിയില്‍ അകപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ആറ്റിലിറങ്ങി നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറയിടുക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in