Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാന; മണിയന്‍ ചരിഞ്ഞു

വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടാന; മണിയന്‍ ചരിഞ്ഞു
മണിയൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടു കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ രാത്രിയിൽ കാട്ടിൽ വച്ച് മറ്റ് കൊമ്പൻമാരുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ ചരിഞ്ഞത്. അമ്പത് വയസോളം പ്രായമുണ്ട് മണിയന്. ഇന്നലെ രാത്രി കുറിച്യാട് റെയിഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിൽ വച്ച് മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിലാണ് മണിയൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കാട്ടുകൊമ്പൻ ചരിഞ്ഞത്. അമ്പത് വയസോളം പ്രായമുണ്ട് മണിയന്. കാട്ടാനകളുടെ കുത്തേറ്റ് ചരിഞ്ഞ കൊമ്പന്റെ കാഴ്ച അതിദാരുണമാണ്. കൊമ്പന്റെ മസ്തകത്തിലും വയറിലും മാരകമായാ കുത്തേറ്റിട്ടുണ്ട്. ആനകളുമായി വൻ സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങൾ സ്ഥലത്തുണ്ട്. മണിയൻ ചരിഞ്ഞതറിഞ്ഞ് ദൂര സ്ഥലങ്ങളിൽ നിന്നു വരെ നൂറ് കണക്കിന് ആളുകളാണ് കാണാനായിയെത്തിയത്. വയനാട് വന്യജീവി സങ്കേതം മേധാവി പി. കെ ആസിഫ്, കുറിച്യാട് അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ഫോസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in