മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് രാഗിലിന്‍റെ സുഹൃത്ത്
Jaihind TV News Report
Jaihind TV Web Desk
September 08, 2021
1 min read
•
Updated: June 10, 2026
കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രാഗിലിന്‍റെ സുഹൃത്ത് കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി.
തോക്ക് വാങ്ങാന്‍ രാഗിലിനൊപ്പം ആദിത്യന്‍ ബിഹാറില്‍ പോയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാഗിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. ആദിത്യനെയും കൊണ്ട് നാലംഗ പൊലീസ് സംഘം തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ബിഹാറിലേക്ക് പോയത്.
മാനസയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഉള്‍പ്പെടെ ആദിത്യന് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ജൂലൈ 30നാണ് ഡെന്‍റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം പ്രതി കണ്ണൂർ സ്വദേശി രാഗില്‍ ആത്മഹത്യ ചെയ്തത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10