മലപ്പുറം വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദ്ദനമേറ്റ് 17 കാരന്‍ മരിച്ചു. വൈക്കത്തൂര്‍ പച്ചീരിയില്‍ സ്വദേശി ശ്യാകൃഷ്ണന്‍ ആണ് മരിച്ചത്. പിതാവ് മങ്കുഴിയില്‍ ശബരി പൊലീസ് കസ്റ്റഡിയില്‍. ഇന്നലെയാണ് ശ്യാംകൃഷ്ണന് പിതാവിന്റെ മര്‍ദ്ധനമേറ്റത്.
മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കത്തിനിടെ പിതാവിന്റെ അബദ്ധത്തില്‍ ഉള്ള അടിയേറ്റ് ശ്യാം നിലത്ത് വീണു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരിക്കെയാണ് മരിച്ചത്. വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്നു.
മലപ്പുറം വളാഞ്ചേരിയില്‍ മദ്യലഹരിയിലായിരുന്ന പിതാവിന്റെ മര്‍ദ്ദനമേറ്റ് പതിനേഴുകാരന്‍ മരിച്ചു