മകരവിളക്ക് തീര്‍ത്ഥാടനം ; ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു
Jaihind TV News Report
Jaihind TV Web Desk
January 06, 2025
1 min read
•
Updated: June 05, 2026
പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഡിസംബര്‍ 31 നാണ്. ഒരു ലക്ഷത്തി അഞ്ഞൂറോളം പേര്‍ ദര്‍ശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ചില ദിവസങ്ങളില്‍ പമ്പയില്‍ നിന്ന് തന്നെ ഭക്തരെ തടയേണ്ടി വരുന്നുണ്ട്.
ഇന്ന് മാത്രം ഉച്ചയ്ക്ക് ഒരു മണി വരെ 40,000ലേറെ പേര്‍ ദര്‍ശനം നടത്തി. അതേസമയം സത്രം പുല്ലുമേട് കാനനപാത വഴിയുള്ള പ്രവേശന സമയം ഒരു മണിക്കൂര്‍ കൂടി കൂട്ടാന്‍ ധാരണയായിട്ടുണ്ട്. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് കാനന പാതയിലേക്ക് പ്രവേശിക്കാനാവുക. സത്രത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് എത്തുന്നത് 1. 20 നാണ്. ഇത് പരിഗണിച്ചാണ് രണ്ട് മണി വരെ കാനന പാതയിലേക്ക് പ്രവേശനം അനുവദിക്കാന്‍ ധാരണയായത്.
അതേസമയം മകരവിളക്കിന് മുന്നോടിയായി, വാട്ടര്‍ അതോറിറ്റി പൂര്‍ണ്ണശേഷിയില്‍ ജലശുദ്ധീകരണം ആരംഭിച്ചു. സാധാരണ ദിവസങ്ങളില്‍ 18 മണിക്കൂര്‍ ജലശുദ്ധീകരണമാണ് നടക്കാറുള്ളത്. തിരക്ക് കൂടുന്നത് പരിഗണിച്ച് 13 ദശലക്ഷം ലിറ്ററിന്റെ ജലശുദ്ധീകരണശേഷി പൂര്‍ണ്ണമായി വിനിയോഗിക്കാനാണ് 24 മണിക്കൂറൂം ജലശുദ്ധീകരണം ആരംഭിച്ചത്.
മണ്ഡല കാലത്ത് ശബരിമലയില്‍ വരുമാനത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10