Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം, 3 വർഷത്തിന് ശേഷം അമ്മയുടെ വെളിപ്പെടുത്തൽ

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം, 3 വർഷത്തിന് ശേഷം അമ്മയുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ വളഞ്ഞവട്ടത്ത് ചതുപ്പിൽ എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. 2023 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS-ന്റെ നിർദ്ദേശാനുസരണം തിരുവല്ല ഡിവൈഎസ്പി P.R. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അമ്മയും കേസിലെ മൂന്നാം പ്രതിയുമായ മഞ്ജുവിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് കന്നിമാരി മീൻകര ചെമ്മണാമ്പതി കോളനിയിലെ ഇസക്കിയുടെ ഭാര്യയാണ് മഞ്ജു.

കൊലപാതക വിവര പുറത്തുവന്ന വഴി:
പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ മീൻകട ഡാമിന് സമീപമുള്ള ചെമ്മണ്ണതോട് എസ്ടി ഉന്നതി പ്രമോട്ടറുടെ താമസക്കാരിയായ മഞ്ജു, 2023-ൽ നാടുവിട്ടുപോകുമ്പോൾ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുണ്ടായിരുന്നു. എന്നാൽ, പിന്നീട് മഞ്ജു മാത്രം മടങ്ങിയെത്തിയപ്പോൾ കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് എസ്ടി പ്രമോട്ടർ വിവരം മീനാക്ഷിപുരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
2023-ൽ ഭർത്താവ് ഇസക്കിയുമായി പിണങ്ങി നാടുവിട്ട മഞ്ജുവിനെ ആലപ്പുഴ കളർകോടുവെച്ച് നാടോടിയായ ശിവൻ എന്നയാൾ സമീപിക്കുകയും, മഞ്ജുവിനെയും കുഞ്ഞിനെയും നോക്കിക്കൊള്ളാമെന്ന് പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ജു ശിവനോടൊപ്പം ചങ്ങനാശ്ശേരിയിൽ എത്തുകയും ഒരു കടതിണ്ണയിൽ ഒപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ 2023 ഓഗസ്റ്റ് മാസത്തിൽ രാത്രി കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്ന ശിവൻ കുഞ്ഞിന്റെ കഴുത്തിൽ അമർത്തി കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ശിവന്റെ സഹോദരൻ ശക്തിയെ വിളിച്ചുവരുത്തുകയും, ശക്തി കൊണ്ടുവന്ന സ്കൂട്ടറിൽ മൃതദേഹം പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വളഞ്ഞവട്ടത്ത് പുല്ലുപിടിച്ചു കിടക്കുന്ന ചതുപ്പിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ പിടിയിലായ മഞ്ജു കുറ്റം സമ്മതിച്ചതിനെ തുടർന്ന് പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

തിരുവല്ല ഡിവൈഎസ്പി P.R. സന്തോഷിന്റെ നേതൃത്വത്തിൽ SI ധന്യ, ASI രാജേഷ് കുമാർ, ASI സുബി, SCPOമാരായ ശ്രീജിത്ത്, അജിത, CPOമാരായ വിനീഷ്, ഗീതു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവൻ, ശക്തി എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നാം പ്രതി മഞ്ജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in