തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനായ എൻ.ആർ.എസ്. ബാബുവിന്റെ ഓർമ്മകൾ പങ്കുവെച്ച് ‘വഴിയും വഴികാട്ടിയും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രദീപ് പനങ്ങാട് രചിച്ച പുസ്തകത്തിന്റെ പ്രകാശന കർമ്മം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന അനുസ്മരണച്ചടങ്ങിൽ വെച്ചാണ് നിർവ്വഹിക്കപ്പെട്ടത്.
എൻ.ആർ.എസ്. ബാബുവിന്റെ ജീവിതവും വ്യക്തിത്വവും മാധ്യമപ്രവർത്തന രംഗത്തെ സമ്പന്നമായ അനുഭവങ്ങളും ഓർമകളും സമഗ്രമായി അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. ചടങ്ങിൽ മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സൻ, പ്രമുഖ എഴുത്തുകാരൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം.എം. ഹസ്സനും അടൂർ ഗോപാലകൃഷ്ണനും പങ്കെടുത്തു