Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ പെരിയയില്‍ മഹിളാ സംഗമം

സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ പെരിയയില്‍ മഹിളാ സംഗമം
കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധവും പ്രചാരണവും ശക്തമാക്കി കോൺഗ്രസ്സ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ മഹിളാ കോൺഗ്രസ് കൃപേഷിന്‍റെയും ശരത്തിന്‍റെയും നാടായ പെരിയയിലെ കല്യോട് മഹിളാ സംഗമം സംഘടിപ്പിക്കുന്നു. സി പി എമ്മിന്റെ അക്രമ രാഷ്ട്രിയത്തിന് എതിരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയാണ് മഹിളകളുടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. അമ്മ മനസ്സ് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ മഹിളാ കോൺഗ്രസ് നേതാക്കൾക്കൊപ്പം കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രിയത്തിന് ഇരയായവരുടെ ബന്ധുമിത്രാദികളും പങ്കെടുക്കുന്നുണ്ട്. സംഗമത്തിൽ കല്യോടെ അമ്മമാരുടെയും സഹോദരിമാരുടെയും വന്‍ പങ്കാളിത്തമാണ് ഉള്ളത്. യുഡിഎഫിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രമുഖ സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്. സംഗമം ഉച്ചയോടെ സമാപിക്കും. [embed]https://www.facebook.com/152831428240941/videos/297502844248789/[/embed]

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in