ഇന്ന് മഹാശിവരാത്രി; ബലി തര്‍പ്പണത്തിനൊരുങ്ങി ക്ഷേത്രങ്ങള്‍
Jaihind TV News Report
Jaihind TV Web Desk
March 01, 2022
1 min read
•
Updated: June 10, 2026
ഭക്തിയുടെ നിറവില്‍ ഇന്ന് മഹാ ശിവരാത്രി. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്താന്‍ ഇക്കുറി ആലുവ മഹാദേവ ക്ഷേത്രത്തിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തും. ജനമനസുകളില്‍ ആഘോഷത്തിന്‍റെ മഹാമഹം തീര്‍ക്കുന്ന ശിവരാത്രിക്കായി ആലുവ മഹാദേവ സന്നിധി പൂർണമായും ഒരുങ്ങി.
ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ് സങ്കല്‍പം. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും അങ്ങനെ ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു.
ഭഗവാന് ആപത്തൊന്നും വരാതെ പാർവതീദേവി ഉറക്കമിളച്ചിരുന്ന് പ്രാർഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്. ശിവരാത്രി നാളിൽ ഭക്തർ ഒഴുകിയെത്തുന്ന ആലുവ മഹാദേവ ക്ഷേത്രം ഉത്സവ ലഹരിയിലാണ്. ക്ഷേത്രത്തിലെ ബലിതര്‍പ്പണം നാളെ ഉച്ചവരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും വിശ്വാസികളുടെ എണ്ണത്തില്‍ ക്ഷേത്രത്തിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
രാത്രിയില്‍ തര്‍പ്പണം നടത്തുന്നതിന് തടസമില്ല. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന ലക്ഷാര്‍ച്ചനയും ഇത്തവണ ക്ഷേത്രത്തിൽ നടക്കും.
*Image Courtesy : Google
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10