തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ബ്രാന്‍ഡ് മദ്യങ്ങള്‍ക്ക് വില കുറഞ്ഞു. മദ്യക്കമ്പനികള്‍ ടെന്‍ഡറില്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുറയ്ക്കാന്‍ ബീവറേജ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. പുതുക്കിയ വില വിവരങ്ങള്‍ ബെവ്കോയുടെ സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഓഫീസേഴ്‌സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് തുടങ്ങി അമ്പതിലധികം ബ്രാന്‍ഡുകള്‍ക്കാണ് പ്രധാനമായും വില കുറഞ്ഞത്. 500 മില്ലി കുപ്പികള്‍ക്ക് പത്ത് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ചില പ്രത്യേക ബ്രാന്‍ഡുകള്‍ക്ക് 30 രൂപ മുതല്‍ 50 രൂപ വരെയും കുറവുണ്ട്. ചില ബ്രാന്‍ഡുകളുടെ ലിറ്ററിന് 20 രൂപയുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് പുറമെ നൂറോളം മറ്റ് ബ്രാന്‍ഡുകള്‍ക്കും ഈ വിലക്കുറവ് ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചില ബ്രാന്‍ഡുകള്‍ വിപണിയില്‍ പ്രതീക്ഷിച്ച വില്‍പന ലഭിക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറായതെന്ന് ബെവ്കോ വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദ്ദേശം ബെവ്കോയുടെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും എത്തിക്കഴിഞ്ഞു. ഗവണ്‍മെന്റ് നികുതിയില്‍ മാറ്റം വരുത്തിയതല്ല, മറിച്ച് കമ്പനികള്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഈ വില പരിഷ്‌കരണം നടപ്പിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് മദ്യവില കുറഞ്ഞു; പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് 50 രൂപ വരെ ഇളവ്, പുതുക്കിയ നിരക്ക് ഇന്ന് മുതല്