കൊവിഡ് ധനസഹായം 10 ലക്ഷം വരെ ആക്കണം; സില്‍വർ ലൈന്‍ അശാസ്ത്രീയം, കെ-റെയില്‍ പദ്ധതിയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
September 23, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കെ- റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ- റെയിൽ സിൽവർ ലൈൻ അശാസ്ത്രീയമാണ്. ഇത് കേരളത്തെ ഇത് രണ്ടായി വിഭജിക്കുമെന്നും ബദല്‍ പദ്ധതി വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നത്. പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. അതേസമയം അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യുഡിഎഫ് എതിരല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കൊവിഡ് നഷ്ടപരിഹാരം 50,000 എന്നത് അപര്യാപ്തമാണ്. പ്രായം അടിസ്ഥാനമാക്കി അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി നൽകണം. സംസ്ഥാന സർക്കാർ മൂടിവെച്ച കൊവിഡ് കണക്കുകൾ പുറത്തു വിടണം. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നഷ്ടപരിഹാര തുക നല്‍കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10