കുവൈറ്റ് തീപിടിത്തം: ലോക കേരളസഭ മാറ്റിവെക്കണമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 12, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ദക്ഷിണ കുവൈറ്റിലെ മംഗെഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയാളികളുടെ കുടുംബാംഗങ്ങളോട് രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരമെന്നും മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ നിർത്തിവെയ്ക്കണമെന്നും ചെന്നിത്തല സർക്കാരിനോട് ആവശ്യപെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10