Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീവിരുദ്ധ പരാമർശം തെറ്റ്; ഖേദപ്രകടനം നടത്തിയ കെ.എസ്. ഹരിഹരന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു: വി.ഡി. സതീശന്‍

സ്ത്രീവിരുദ്ധ പരാമർശം തെറ്റ്; ഖേദപ്രകടനം നടത്തിയ കെ.എസ്. ഹരിഹരന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു: വി.ഡി. സതീശന്‍
തിരുവനന്തപുരം: കെ.എസ്. ഹരിഹരന്‍റെ വിവാദ പ്രസ്താവന യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീവിരുദ്ധമായ പരാമർശം പൂർണ്ണമായും തെറ്റാണ്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്. ഹരിഹരന്‍റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. പിഴവ് ബോധ്യപ്പെട്ട് നിർവാജ്യം ഖേദപ്രകടനം നടത്തിയ കെ.എസ്. ഹരിഹരന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയിൽ കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റ് പറ്റിയാൽ തിരുത്തുകയെന്നത് അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പരാമർശം തള്ളിപ്പറഞ്ഞ ആർ.എം.പി നേതൃത്വത്തിന്‍റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങൾ മുന കൂർപ്പിച്ച് ഉന്നയിക്കുമ്പോൾ പൊതു പ്രവർത്തകർ തികഞ്ഞ ജാഗ്രത പുലർത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in