Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാവി കേരളത്തിനായി കെപിസിസി നയരേഖ പുറത്തിറക്കി; വികസനക്കുതിപ്പിന് വഴിതുറക്കുമെന്ന് കെ.സി. വേണുഗോപാല്‍

ഭാവി കേരളത്തിനായി കെപിസിസി നയരേഖ പുറത്തിറക്കി; വികസനക്കുതിപ്പിന് വഴിതുറക്കുമെന്ന് കെ.സി. വേണുഗോപാല്‍
കേരളത്തിന്റെ വിവിധ മേഖലകളിലെ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ സമഗ്ര ഗവേഷണ നയരേഖ കെപിസിസി പുറത്തിറക്കി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പോളിസി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ വെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയാണ് രേഖ പ്രകാശനം ചെയ്തത്. കെപിസിസി ഗവേഷണ-നയകാര്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ദ്ധര്‍ സംസ്ഥാനത്തിന്റെ വിവിധ വികസന മേഖലകളെ സമഗ്രമായി വിലയിരുത്തിയാണ് ഈ നയരേഖ തയ്യാറാക്കിയിരിക്കുന്നത്. ഭാവി കേരളത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഈ ഗവേഷണ രേഖ വലിയ മുതല്‍ക്കൂട്ടാകുമെന്ന് കെ.സി. വേണുഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതികളില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. മാറുന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകളാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിന് പരിഹാരം കാണുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ നയരേഖയിലെ കാതലായ നിര്‍ദ്ദേശങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നയരേഖ തയ്യാറാക്കിയ വിദഗ്ദ്ധരെയും വിവിധ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശദമായ ചര്‍ച്ച അടുത്ത മാസം മൂന്നിന് ഇന്ദിരാഭവനില്‍ നടക്കും. ചര്‍ച്ചകള്‍ക്ക് ശേഷം പരിഷ്‌കരിച്ച രേഖ യുഡിഎഫിന്റെ ആധികാരിക വികസന രേഖയായി പ്രഖ്യാപിക്കും.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in