Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; മിഷന്‍ 2026 ജനുവരിയില്‍ വയനാട്ടില്‍

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; മിഷന്‍ 2026 ജനുവരിയില്‍ വയനാട്ടില്‍
തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ സുപ്രധാന കര്‍മ്മപദ്ധതിയായ 'മിഷന്‍ 2026'-ന് വയനാട്ടില്‍ തുടക്കമാകും. ജനുവരി 4, 5 തീയതികളില്‍ വയനാട്ടില്‍ വച്ച് പരിപാടി സംഘടിപ്പിക്കാന്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് വയനാട്ടില്‍ ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ നേതാക്കളും സംഘടനാ ഭാരവാഹികളും ഈ ദ്വിദിന സംഗമത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള പ്രധാന ചര്‍ച്ചകള്‍ ഇവിടെ നടക്കും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 28-ന് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ കമ്മിറ്റി തീരുമാനിച്ചു. എഐസിസിയുടെ ആഹ്വാനപ്രകാരമാണ് ഡിസംബര്‍ 28-ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുക. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും വേതനം വൈകുന്നതിനുമെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന മാസങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് കെപിസിസിയുടെ നീക്കം.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in