Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സമരം ചെയുന്ന കന്യാസ്ത്രീകളെ അധിഷേപിച്ച് കോടിയേരി ബാലകൃഷ്ണൻ

സമരം ചെയുന്ന കന്യാസ്ത്രീകളെ അധിഷേപിച്ച് കോടിയേരി ബാലകൃഷ്ണൻ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിനായി സമരം ചെയുന്ന കന്യാസ്ത്രീകളെ അധിഷേപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കന്യാസ്ത്രീകളുടെ സമരം സർക്കാരിനെ അട്ടിമറിക്കാനാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ രംഗത്ത് എത്തിയത്. ബിഷപ്പ് കേസും സ്ത്രീ സുരക്ഷാനയവും എന്ന തലക്കെട്ടിൽ പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് സമരം സർക്കാരിന് എതിരാണെന്ന് കോടിയേരി വ്യഖാനിക്കുന്നത്. https://www.youtube.com/watch?v=Q1O_1_18kPA സമരസമിതി നടത്തുന്ന സമരം സമരകോലാഹാലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിനെതിരെ ദേശാഭിമാനിയില്‍ കോടിയേരിയുടെ  ലേഖനം. സമരം തെറ്റായ പാതിയലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെടുന്നു. സമരം സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ശ്രമം നടക്കുന്നു. സമരത്തിന്റെ മറവിൽ ഇടതു സർക്കാരിനും സി.പിഎമ്മിനും എതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം രാഷ്ട്രീയ ശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായി സമര പരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. അതേ സമയം കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ച പാർട്ടി സെക്രട്ടറിയുടെ നിലപാടിനെ മന്ത്രി ഇ.പി ജയരാജൻ തള്ളി. സർക്കാർ ഇരയോടൊപ്പമാണെന്നും കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in