Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയെ തകര്‍ക്കാന്‍ അനുവദിക്കില്ല; എംജിഎന്‍ആര്‍ഇജിഎയ്ക്കെതിരായ കേന്ദ്ര നീക്കങ്ങള്‍ പിന്‍വലിക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി

ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയെ തകര്‍ക്കാന്‍ അനുവദിക്കില്ല; എംജിഎന്‍ആര്‍ഇജിഎയ്ക്കെതിരായ കേന്ദ്ര നീക്കങ്ങള്‍ പിന്‍വലിക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി
ന്യൂ ഡല്‍ഹി: എം.ജി.എന്‍.ആര്‍.ഇ.ജി.എ യെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്താനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം രാഷ്ട്രീയ അസഹിഷ്ണുതയുടെ പ്രകടനമാണെന്നും ഇതിന് ഭരണപരമായ യാതൊരു ന്യായവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ടിംഗ് സംവിധാനത്തിലെ മാറ്റങ്ങള്‍, അപര്യാപ്തമായ ബജറ്റ് വകയിരുത്തല്‍, ഫണ്ട് റിലീസുകളിലെ സ്ഥിരം കാലതാമസം എന്നിവ മൂലം സംസ്ഥാനങ്ങളും ഗ്രാമീണ തൊഴിലാളികളും കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി. വേതന പേയ്മെന്റുകളിലെ വൈകിക്കലും കര്‍ശനമായ ഡിജിറ്റല്‍ നിയന്ത്രണങ്ങളും യഥാര്‍ത്ഥ തൊഴിലാളികളെ പദ്ധതിയില്‍ നിന്ന് പുറത്താക്കുന്നതിന് ഇടയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംജിഎന്‍ആര്‍ഇജിഎയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ പിന്തിരിപ്പന്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. ന്യായവും സുതാര്യവുമായ കേന്ദ്രസംസ്ഥാന ഫണ്ടിംഗ് സംവിധാനം പുനഃസ്ഥാപിച്ച് സമയബന്ധിതമായി ഫണ്ടും വേതനവും ഉറപ്പാക്കണമെന്നും, സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ പങ്ക് കേന്ദ്ര സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in