Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യാതെ പോലീസും ആഭ്യന്തരവകുപ്പും ഒളിച്ച് കളിക്കുന്നു: കെ.കെ രമ

എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യാതെ പോലീസും ആഭ്യന്തരവകുപ്പും ഒളിച്ച് കളിക്കുന്നു: കെ.കെ രമ
സി.ഒ.ടി നസീറിനു നേരെയുള്ള ആക്രമണത്തിൽ എ.എൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്ത്, ചോദ്യം ചെയ്യാതെ പോലീസും ആഭ്യന്തരവകുപ്പും ഒളിച്ച് കളിക്കുകയാണെന്ന് കെ.കെ രമ. സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമായിരുന്നു നസീറിനു നേരെ നടന്നത്. കളവ് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ആർ.എം.പി നേതാവ് കെ.കെ രമ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അവർ സി.ഒ.ടി നസീറിനെ ആക്രമിച്ചതെന്നും, എന്നാൽ ഭാഗ്യം കൊണ്ട് നസീർ രക്ഷപ്പെടുകയായിരുന്നെന്നും കെ.കെ.രമ പറയുന്നു. അക്രമത്തിന് നിർദ്ദേശം നൽകിയത് എ.എൻ ഷംസീർ എംഎൽഎയാണെന്ന ഇരയുടെ മൊഴി അട്ടിമറിക്കാനാണ് പോലീസ് നീക്കം. പിടികൂടിയ പ്രതികളിൽ കേസൊതുക്കാൻ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതായും കെ.കെ രമ വടകരയിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഷംസീർ എംഎൽഎ നടത്തിയ അഴിമതി ചോദ്യം ചെയ്തതാണ് നസീറിനു നേരെയുള്ള കൊലപാതക ശ്രമത്തിന് കാരണം. ഷംസീറിനെ പോലീസ് ചോദ്യം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും കെ.കെ രമ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in