തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍-സെനറ്റ് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് എസ്എഫ്‌ഐ അതിക്രമം. സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ എസ്എഫ്‌ഐ - കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ തെരുവ് യുദ്ധമാണ് അരങ്ങേറിയത്. സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സന്ധ്യയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഫലപ്രഖ്യാപനത്തിന് പിന്നാലെ ക്യാമ്പസിന് മുന്നില്‍ തടിച്ചുകൂടിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ക്രൂരമായി ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈകുന്നേരം മുതല്‍ തന്നെ പാളയം മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ അതിക്രമം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്, തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ, ലാത്തിച്ചാര്‍ജ്