Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഇനി കൊടുംവരൾച്ചയുടെ നാളുകൾ

സംസ്ഥാനത്ത് ഇനി കൊടുംവരൾച്ചയുടെ നാളുകൾ
സംസ്ഥാനത്ത് ഇനി കൊടുംവരൾച്ചയുടെ നാളുകൾ. കേരളത്തിൽ എൽനിനോ മുന്നറിയിപ്പുമായാണ് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞർ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചൂടിനേക്കാൾ ഇരട്ടിയിലധികം ചൂടാണ് ഈ വർഷം ഉണ്ടാകുക എന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വർധിപ്പിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പ്രളയാനന്തരം കേരളത്തിൽ എൽനിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കടുത്ത വരൾച്ച ഉണ്ടാകുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതും ചൂട് കൂടുന്നതും. ഇനിയുള്ള ദിവസങ്ങളിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് ആരോഗ്യരംഗത്തുള്ളവരും നൽകുന്നു. പ്രളയമുണ്ടാക്കിയ മഴ മാറിയതിന് ശേഷം തുലാവർഷം ശക്തി പ്രാപിക്കാതിരുന്നതും മഴമേഘങ്ങൾ കുറഞ്ഞതും സൂര്യപ്രകാശം നേരിട്ട് പതിക്കാനിടയാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി അവസാനം മുതൽ ചൂട് കനക്കാൻ ഇത് കാരണമായി. മാർച്ച് അവസാനത്തോടെ വേനൽമഴ ലഭിച്ചാൽ ചൂടിന് അൽപം ആശ്വാസമുണ്ടാകും. എൽനിനോ പ്രതിഭാസം വേനൽമഴയെ തടഞ്ഞുനിർത്തിയാൽ ഒരുപക്ഷേ കടുത്ത വരൾച്ചയായിരിക്കും കേരളം അഭിമുഖീകരിക്കുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in