തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേര്‍ന്ന പരീക്ഷബോര്‍ഡ് ഫലം അന്തിമമായി വിലയിരുത്തി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം വൈകിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തെയടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോര്‍ട്ടലും 'Sabhalam KITE' എന്ന മൊബൈല്‍ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം.
എസ്എസ്എല്‍സി പരീക്ഷാഫലം 15 ന്