സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. ചേംബറില്‍ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും ഫലപ്രഖ്യാപനം. എസ്.എസ്.എല്‍.സി.ക്ക് പുറമെ ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം ലഭ്യമാകും. ഐ.ടി. മിഷന്റെ പ്രത്യേക വാട്സാപ്പ് നമ്പറിലൂടെയും (9188619958) 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.
ഈ വര്‍ഷം സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നായി 386 പേരും പരീക്ഷാഹാളിലെത്തി. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇവര്‍ക്ക് പരീക്ഷ എഴുതുന്നതില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചിരുന്നു.
കാത്തിരിപ്പിന് അറുതി; എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്