Logo
Wed, Jun 17, 2026 • 08:51 PM
LIVE TV
Watch

No business videos available

No Middle East videos available

പൊലീസിന്‍റെ ഹെലികോപ്റ്റർ പറക്കലിന് ചെലവ് 22 കോടി; പറന്നത് എന്തിനെന്നതില്‍ വ്യക്തമായ മറുപടിയില്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പൊലീസിന്‍റെ ഹെലികോപ്റ്റർ  പറക്കലിന് ചെലവ് 22 കോടി; പറന്നത് എന്തിനെന്നതില്‍ വ്യക്തമായ മറുപടിയില്ല
  തിരുവനന്തപുരം : ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കേരള പൊലീസ് ഒരു വർഷം പറന്നതിന്‍റെ ചെലവ് 22 കോടിയിലധികം രൂപ. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലിക്കോപ്റ്ററിന്‍റെ ഒരു വർഷത്തെ വാടക സംബന്ധിച്ച ചെലവ് പുറത്തുവന്നത്. എന്നാല്‍ എന്തിനുവേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല. ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51,000 രൂപ ചെലവായതായാണ് വിവരാവകാശരേഖപ്രകാരമുള്ള മറുപടി. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് വ്യക്തമായ മറുപടിയില്ല. 2020 ഏപ്രിലിലാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഡല്‍ഹി ആസ്ഥാനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ടതാണ് പാക്കേജ്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഹെലികോപ്റ്റർ വാടകയിനത്തിലെ ഭാരിച്ച കണക്ക് പുറത്തുവരുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10