പ്ലസ് വൺ പ്രവേശനം: വൻ സീറ്റ് വർദ്ധനവുമായി സർക്കാർ; 7 ജില്ലകളിൽ 30% വർദ്ധനവ്, പുതിയ അധിക ബാച്ചുകൾക്കും അനുമതി
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. വിദ്യാർത്ഥികളുടെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഏഴു ജില്ലകളിൽ 30 ശതമാനവും രണ്ട് ജില്ലകളിൽ 20 ശതമാനവും സീറ്റുകളാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പം മുൻ വർഷങ്ങളിൽ അനുവദിച്ച താത്കാലിക ബാച്ചുകൾക്ക് തുടരാനുള്ള അനുമതിയും പുതിയ അധിക ബാച്ചുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചു. ഇതേ ജില്ലകളിലെ എയ്‌ഡഡ് സ്കൂളുകൾക്ക് 20% സീറ്റ് വർദ്ധനവാണ് നൽകിയിരിക്കുന്നത്; എന്നാൽ ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി സീറ്റ് വർദ്ധിപ്പിക്കാൻ അനുമതിയുണ്ടാകും. കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും 20% സീറ്റ് വർദ്ധനവാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ, 2021 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ 2025-26 അധ്യയന വർഷത്തിൽ നിലവിലുള്ള 313 അധിക താൽക്കാലിക ബാച്ചുകൾക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള അനുമതിയും ഈ ഘട്ടത്തിൽ സർക്കാർ ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.