തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മെയ് 26 ലേക്ക് മാറ്റുകയായിരുന്നു.
മന്ത്രിയുടെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഓൺലൈനായി റിസൾട്ട് പരിശോധിക്കാവുന്നതാണ്. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും.