Logo
Tue, Jun 23, 2026 • 12:23 PM
LIVE TV
Watch

No business videos available

No Middle East videos available

ബജറ്റിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെച്ചില്ല; ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 11, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ബജറ്റിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ വെച്ചില്ല; ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം
  തിരുവനന്തപുരം: ബജറ്റിന് മുമ്പ് സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയില്‍ വെക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ പൊതുധനസ്ഥിതിയെപ്പറ്റി അംഗങ്ങൾക്ക് വ്യക്തമായ ബോധം ലഭിക്കുന്നതിനുവേണ്ടിയാണ് അവലോകന റിപ്പോർട്ട് നേരത്തെ സഭയില്‍ വെക്കുന്നത്. എന്നാല്‍ ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള ദിവസം സഭാസമ്മേളനം ചേരുന്നില്ല എന്ന കാര്യം സർക്കാരിന് മുൻകൂട്ടി അറിയാമായിരുന്നിട്ടും റിപ്പോർട്ട് നേരത്തെ സഭയിൽ സമർപ്പിക്കുന്നതിനോ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതിരുന്നത് ഉചിതമായില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ക്രമപ്രശ്നം:
2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന് (11.3.2022) സഭയിൽ അവതരിപ്പിക്കുകയാണ്. കേരള നിയമസഭയിലും പാർലമെന്‍റിലും പിന്തുടർന്നുവരുന്ന കീഴ്‌വഴക്കം അനുസരിച്ച് ഇക്കണോമിക് റിവ്യൂ/സർവേ ബജറ്റ് അവതരണത്തിന് മുമ്പായി അംഗങ്ങൾക്ക് വിതരണം ചെയ്യേണ്ടതാണ്. എന്നാൽ ഈ വർഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇക്കണോമിക് റിവ്യൂ അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല എന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. സംസ്ഥാനത്തിന്‍റെ പൊതു സാമ്പത്തികസ്ഥിതിയും സാമൂഹ്യ വികസനവും സംബന്ധിച്ച സൂചകങ്ങളും ശാസ്ത്രീയ അപഗ്രഥനങ്ങളും ഉൾപ്പെടുത്തി ആസൂത്രണ ബോർഡ് തയ്യാറാക്കുന്ന ഇക്കണോമിക് റിവ്യൂ സ്റ്റേറ്റിന്‍റെ സാമ്പത്തികവും സാമൂഹികവുമായ മുന്നോട്ടുപോക്കിൽ പ്രത്യേക ഊന്നൽ നൽകേണ്ട മേഖലകളിലേക്കുള്ള കൃത്യമായ ദിശാ സൂചകമാണ്. ഇക്കണോമിക് റിവ്യൂവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ബജറ്റിനെ വിശകലനം ചെയ്യുമ്പോളാണ് ബജറ്റ് പ്രസംഗത്തിൽ പരാമർശിക്കുന്ന നയസമീപനങ്ങളും മുൻഗണനകളും സംസ്ഥാനത്തിന്‍റെ പൊതു താല്പര്യത്തിന് അനുഗുണമാണോ എന്ന് അംഗങ്ങൾക്ക് വിലയിരുത്തുവാൻ സാധിക്കുന്നത്. ബജറ്റ് അവതരണത്തിന് മുൻപുതന്നെ സംസ്ഥാനത്തിന്‍റെ പൊതുധനസ്ഥിതിയെപ്പറ്റി അംഗങ്ങൾക്ക് വ്യക്തമായ ഒരു ബോധം ലഭിക്കുന്നതിനായി ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിനു മുൻപ് ഇക്കണോമിക് റിവ്യൂ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചു കൊണ്ട് 1996 ജൂലൈ 19ന് ബഹുമാനപ്പെട്ട ചെയർ റൂളിംഗ് നൽകിയിട്ടുള്ളതാണ്. തുടർന്ന് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ഈ രീതി നമ്മുടെ നിയമസഭ പിന്തുടർന്നു വരികയുമാണ്. ബജറ്റിന് മുൻപുള്ള ദിവസം ഇക്കണോമിക് റിവ്യൂ സഭയിൽ വെക്കുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 2003, 2004, 2012 വർഷങ്ങളിൽ ആയതു മുൻകൂട്ടി അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന്റെ കലണ്ടർ പ്രകാരം ബജറ്റ് അവതരണത്തിനു തൊട്ടുമുമ്പുള്ള ദിവസം സഭാസമ്മേളനം ചേരുന്നില്ല എന്ന കാര്യം സർക്കാരിന് മുൻകൂട്ടി ബോധ്യം ഉണ്ടായിട്ടും ഇക്കണോമിക് റിവ്യൂ നേരത്തെ സഭയിൽ സമർപ്പിക്കുന്നതിനോ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനോ നടപടി സ്വീകരിക്കാതിരുന്നത് ഉചിതമായില്ല. ഈ നടപടിയിലൂടെ സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ചും ബജറ്റിലെ നയസമീപനങ്ങളുടെയും പരിപാടികളുടെയും മുൻഗണനകളെ കുറിച്ചും ആരോഗ്യകരമായ ഒരു പ്രീ ബജറ്റ് ചർച്ച പൊതുസമൂഹത്തിൽ ഉണ്ടാകാതിരുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആയതിനാൽ ബജറ്റ് അവതരണത്തിനു മുൻപ് ഇക്കണോമിക് റിവ്യൂ സഭയിൽ സമർപ്പിച്ച് അംഗങ്ങൾക്ക് ലഭ്യമാക്കുന്ന രീതി കർശനമായി പിന്തുടരണമെന്ന് സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഈ കാര്യം ഇന്ന് ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് എനിക്ക് അനുമതി നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10