Logo
CHANGE MODE
Fri, Jun 05, 2026 • 02:55 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആറാട്ട്; ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; സീസണിലെ ആദ്യ ഹോം വിജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 18, 2026
1 min read Updated: June 03, 2026
Share:

കൊച്ചിയില്‍ മഞ്ഞപ്പടയുടെ ആറാട്ട്; ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; സീസണിലെ ആദ്യ ഹോം വിജയം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാത്തിരുന്ന ആ ജയം കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് പിടിച്ചെടുത്തു. ജംഷഡ്പൂര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ ആദ്യ ഹോം വിജയം ആഘോഷിച്ചു. ആവേശകരമായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മഞ്ഞപ്പട കരുത്ത് കാട്ടി. മത്സരത്തിന്റെ തുടക്കം മുതല്‍ ജംഷഡ്പൂര്‍ പ്രതിരോധത്തെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സ് 12-ാം മിനിറ്റില്‍ തന്നെ ആദ്യ വെടിപൊട്ടിച്ചു. വലതു വിങ്ങില്‍ നിന്നും വന്ന കൃത്യതയാര്‍ന്ന ക്രോസിന് തലവെച്ച് നിഹാല്‍ സുധീഷ് പന്ത് വലയിലാക്കിയതോടെ ഗാലറി ഇരമ്പി. പിന്നാലെ 36-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും പിറന്നു. ഇത്തവണ വിപിന്‍ മോഹനന്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്‌കോറര്‍. ഹെഡ്ഡറിലൂടെ തന്നെയായിരുന്നു ഈ ഗോളിന്റെയും പിറവി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ജംഷഡ്പൂര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിള്ളലുകള്‍ അനുവദിച്ചില്ല. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ സ്റ്റീഫന്‍ എസെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയായി. പത്തുപേരുമായി ചുരുങ്ങിയ ജംഷഡ്പൂരിനെതിരെ അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് ആധിപത്യം ഉറപ്പിച്ചു. ഈ വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ 11-ാം സ്ഥാനത്താണ്. തോല്‍വി വഴങ്ങിയെങ്കിലും 15 പോയിന്റുള്ള ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഏപ്രില്‍ 23-ന് ഒഡീഷ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10