Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗിഗ് തൊഴിലാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് ഉറപ്പാക്കും; തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് കെ.സി. വേണുഗോപാല്‍

ഗിഗ് തൊഴിലാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് ഉറപ്പാക്കും; തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ആപ്പുകളില്‍ പണിയെടുക്കുന്ന ഗിഗ് തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട് കണ്ടറിഞ്ഞ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ വെച്ച് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, തുടര്‍ന്ന് ഡെലിവറി ബോയ്സിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാണ് അവരുടെ ജീവിതാനുഭവങ്ങള്‍ അടുത്തറിഞ്ഞത്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് കെ.സി. വേണുഗോപാല്‍ എംപി നേരിട്ടെത്തിയത്. കൃത്യമായ തൊഴില്‍ സുരക്ഷിതത്വമില്ലാതെ, കുറഞ്ഞ വേതനത്തില്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹത്തിന് മുന്നില്‍ അക്കമിട്ട് നിരത്തി. ഒരു മുതിര്‍ന്ന നേതാവ് ആദ്യമായാണ് തങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ എത്തിയതെന്ന ആശ്വാസത്തിലാണ് ഗിഗ് വര്‍ക്കേഴ്‌സ് പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കെ.സി. വേണുഗോപാല്‍ ഒരു ഫുഡ് ഡെലിവറി ബോയിക്കൊപ്പം ബൈക്കിന് പിന്നിലിരുന്ന് നഗരത്തിലൂടെ സഞ്ചരിച്ചു. ഗിഗ് വര്‍ക്കേഴ്‌സിനെ സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്റെ ദേശീയ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക വെല്‍ഫെയര്‍ ബോര്‍ഡും നിയമങ്ങളും നടപ്പിലാക്കിയ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വത്തിന്റെ കരുത്തും കൈത്താങ്ങുമാണ് കെ.സി. വേണുഗോപാല്‍ ഈ സന്ദര്‍ശനത്തിലൂടെ പകര്‍ന്നു നല്‍കിയത്. ഗിഗ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ ശക്തമായ പോരാട്ടമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in